വിവാദ പരാമർശം: കൊല്ലം തുളസി മാപ്പു പറഞ്ഞു; ബിജെപിയുമായി തനിക്ക് ബന്ധമില്ല

Loading...
  • 10
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടനും ബിജെപി സഹയാത്രികനുമായ കൊല്ലം തുളസി മാപ്പു പറഞ്ഞു. താൻ നടത്തിയത് അബദ്ധ പ്രയോഗമാണെന്നും പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗങ്ങൾ കേട്ട് ആവേശം കൂടിയതോടെയാണ് ഇത്തരം പരാമർശം നടത്തിയതെന്നും കൊല്ലം തുളസി പറഞ്ഞു.

ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രി ഓഫീസിലേക്കും അയച്ചു കൊടുക്കണമെന്നാണ് കൊല്ലം തുളസി പറഞ്ഞത്. വേദിയിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുമുണ്ടായിരുന്നു. അതുകൊണ്ടാണ് തന്നെ പലരും ബിജെപിക്കാരനായി വിശേഷിപ്പിച്ചത്. തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും തുളസി പറഞ്ഞു. അതേസമയം കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *