Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

കോലീബി സഖ്യത്തിന് വ്യക്തമായ തെളിവ്: ലീഗിന് തലവേദനയായി ബി ജെ പിയുടെ സർകുലർ

KO LE Bee

Kerala

കോലീബി സഖ്യത്തിന് വ്യക്തമായ തെളിവ്: ലീഗിന് തലവേദനയായി ബി ജെ പിയുടെ സർകുലർ

  • ഡോ. എം കെ മുനീറിന് ബി ജെ പി നൽകിയത് 2000 വോട്ട്

  • പ്രചരിക്കുന്നത് പി പി മുകുന്ദനെ പുറത്താക്കി
    ബി ജെ പി ഇറക്കിയ സർക്കുലർ

  • ആരോപണം നിഷേധിച്ച് ലീഗ്

മലപ്പുറം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുസ്ലിം ലീഗിന് തലവേദനായായി കോലീബി സഖ്യത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. കോൺഗ്രസും മുസ്ലിം ലീഗുമായി ബിജെപി നടത്തിയ അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പേരിൽ പി പി മുകുന്ദനെ പുറത്താക്കിയപ്പോൾ പ്രസിദ്ധീകരിച്ച ബി ജെ പിയുടെ സർകുലറാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സോഷ്യൽ മീഡയയിലും മറ്റും വ്യാപകമായ ചർച്ചക്കിടയാക്കിയ സർകുലർ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയേക്കും.
പാർട്ടിയെ വഞ്ചിച്ച് മുകുന്ദൻ വോട്ടുകച്ചവടം നടത്തിയെന്നും ഇതിലൂടെ ലക്ഷക്കണക്കിന് രൂപ മുസ്ലിം ലീഗ് നേതാക്കൾ നൽകിയെന്നതുമടക്കമുള്ള വെളിപ്പെടുത്തലുകളാണ് സർക്കുലറിലുള്ളത്. ഫാസിസ്റ്റ് ചേരികളോട് രഹസ്യമായി ബന്ധം സ്ഥാപിക്കുകയും പല സന്ദർഭങ്ങളിലും അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാർട്ടിയെന്ന ആരോപണം നേരത്തെ ലീഗിനെതിരെ ഉയർന്നിരുന്നു.
പാർലിമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വോട്ടുകച്ചവടത്തെ കുറിച്ച് ബി ജെ പി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന തെളിവുകളാണ് ഈ റിപ്പോർട്ടിലുള്ളത്.
കോഴിക്കോട് ജില്ല സെക്രട്ടറിയായിരുന്ന ഹിദേഷ്ഹീരാചന്ദ്, പി കെ രവീന്ദ്രൻ, പി കെ സുധാകരൻ എന്നിവരിൽ നിന്ന് ശേഖരിച്ച തെളിവുകളും ഹീരാചന്ദിന്റെ മൊഴിയും പ്രചരിക്കുന്ന സർകുലറിൽ വ്യക്തമാണ്.
സർകുലറിലെ പ്രസക്തഭാഗങ്ങൾ: മുകുന്ദനുമായി സംസാരിക്കാൻ അടിയന്തരമായി കാര്യാലയത്തിലെത്തണമെന്ന് വിഭാഗ് പ്രചാരക് സേതുമാധവൻ ഫോൺ ചെയ്തു പറഞ്ഞു. പി പി മുകുന്ദൻ, സി പ്രഭാകരൻ, ഗംഗാധരൻ, എം എസ് കുമാർ തുടങ്ങിയവർ കാര്യാലയത്തിലുണ്ടായിരുന്നു. കോൺഗ്രസിനെ സഹായിക്കാനായി വടകര ലോക്സഭ മണ്ഡലത്തിലും ബേപ്പൂർ നിയമസഭ മണ്ഡലത്തിലും പാർട്ടി ഔദ്യോഗിക സ്ഥാനാർഥികളെ പിൻവലിക്കാൻ മുകുന്ദൻ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ എം കെ മുനീറിന് രണ്ടായിരം വോട്ട് കൊടുക്കണമെന്നും പകരം അത്ര തന്നെ വോട്ട് മാരാർജിക്ക് നൽകണമെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് കക്കോടൻ ടൂറിസ്റ്റ് ഹോമിൽവെച്ചാണ് അബ്ദുല്ല കോയ, പി വി മുഹമ്മദ്, സി മമ്മുട്ടി, എ വിഅബ്ദുർറഹ്മാൻ ഹാജി, സി ശാദുലി, വയലോളി മുഹമ്മദ് എന്നി മുസ്ലിം ലീഗ് നേതാക്കളുമായി മുകുന്ദന്റെ നേതൃത്വത്തിൽ വോട്ടുക്കച്ചവട ചർച്ച നടന്നുവെന്നും പി കെ രവീന്ദ്രന്റെ മൊഴിയായി സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സർകുലർ കെട്ടിച്ചമച്ചതാണെന്നും ലീഗിന് ബിജെപിയുമായി വോട്ടുക്കച്ചവടും നടത്തേണ്ടതില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.
ബി ജെ പിയുടെ സർകുലർ നിശബ്ദ പ്രചാരണ വേളയിൽ പരമാവധി പ്രചരിപ്പിക്കുകയും അങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമാണ് എൽ ഡി എഫ് പ്രവർത്തകർ. കോലീബി സഖ്യം സ്ഥാപിക്കാൻ ലഭിച്ച വ്യക്തമായ. തെളിവാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സി പി എം, എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കുന്നു.

league (2)

league (1)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top