കോതമംഗലം ചെറിയ പള്ളി തർക്കം: തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

  • 5
    Shares

കോതമംഗലം ചെറിയ പള്ളിയിൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് റമ്പാൻ തോമസ് പോളിനെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടർന്ന് റമ്പാനെ ആശുപത്രിയിലേക്ക് മാറ്റി

24 മണിക്കൂറിലധികമായി പള്ളി അങ്കണത്തിന് മുന്നിൽ തുടരുകയായിരുന്നു തോമസ് പോൾ റമ്പാൻ. അദ്ദേഹത്തെ പള്ളിയ്ക്കുള്ളിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗവും സ്വരം കടുപ്പിച്ചതോടെ സംഘർഷം ഒരു ദിവസത്തിലേറെ സമയത്തേക്ക് നീണ്ടു. ഒടുവിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ആരോഗ്യനില തൃപ്തികരമാണെന്നും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും റമ്പാൻ അറിയിച്ചു. നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *