വിശ്വാസിയായി പ്രവേശിക്കാം എന്നാൽ തോമസ് പോൾ എന്ന റമ്പാനെ പള്ളിയിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം
കോതമംഗലം ചെറിയ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തുടരുന്നു. തോമസ് പോൾ റമ്പാനെ പള്ളിയിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. തോമസ് പോൾ എന്ന വിശ്വാസിക്ക് പള്ളിയിൽ പ്രവേശിക്കാം. പക്ഷേ ഓർത്തഡോക്സുകാരനായി പ്രവേശിക്കാൻ അനുവദിക്കില്ലെന്നും യാക്കോബായ വിഭാഗം മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധി നടപ്പാക്കുന്നത് വരെ പള്ളിയിൽ നിന്ന് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് പോൾ റമ്പാൻ. ഇരുപത്തിനാല് മണിക്കൂറിലധികമായി അദ്ദേഹം പള്ളിക്ക് മുന്നിൽ തുടരുകയാണ്. റമ്പാനും ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനം യാക്കോബായ വിഭാഗക്കാർ തടയുകയായിരുന്നു.