കോതമംഗലം വനത്തിനുള്ളിൽ ഉരുൾപൊട്ടി; നിരവധി വീടുകൾ വെള്ളത്തിനടിയിൽ

  • 20
    Shares

കോതമംഗലം വനത്തിനുള്ളിൽ ഉരുൾപൊട്ടി. ഇതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വാളാച്ചിറ, പല്ലാരിമംഗലം, കൂറ്റംവേലി, മണിക്കിണർ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിൽ തൊമ്മൻകൂത്തിന് സമീപമുള്ള ഉൾ വന മേഖലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ലെങ്കിലും വ്യാപകമായി കൃഷി നാശം സംഭവിച്ചു

പുലർച്ചെ മൂന്ന് മണിമുതലാണ് ജനവാസ മേഖലകളിൽ വെള്ളം പൊങ്ങിയത്. മിക്ക വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *