കോതമംഗലം കുട്ടംപുഴയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
കോതമംഗലത്തിനടുത്ത് കുട്ടംപുഴയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഭക്ഷണം തേടിയിറങ്ങിയ കാട്ടാന പുരയിടത്തിന് സമീപത്തെ തെങ്ങ് കുത്തിമറിച്ചിട്ടപ്പോൾ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞുവീഴുകയും ഷോക്കേൽക്കുകയുമായിരുന്നു
വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പതിവായി കാട്ടാന ഇറങ്ങാറുള്ള മേഖലയാണ് ഇവിടെ.