കോട്ടക്കൽ എസ് ബി ഐ ശാഖയിൽ 20 പേരുടെ അക്കൗണ്ടിലേക്ക് എത്തിയത് 40 കോടി; അന്തംവിട്ട് ഇടപാടുകാർ

  • 72
    Shares

കോട്ടയ്ക്കൽ എസ് ബി ഐ ശാഖയിൽ 20 പേരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നുചേർന്നത് ആശങ്കയുണ്ടാക്കി. കോട്ടയ്ക്കൽ ആര്യവൈദ്യ ശാല ജീവനക്കാരായ 20 പേരുടെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് കോടികൾ എത്തിയത്. ഉറവിടമില്ലാതെയാണ് പണം എത്തിയതെന്ന് കണ്ടെത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചു

20 പേരുടെ അക്കൗണ്ടുകളിലായി 40 കോടി രൂപയാണ് എത്തിയത്. ഈ പണം എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമായി പറയാൻ ബാങ്ക് ജീവനക്കാക്കും കഴിഞ്ഞില്ല. തുടർന്നാണ് 20 അക്കൗണ്ടുകളും മരവിപ്പിച്ചത്. സാങ്കേതിക പിശകാണ് ഇത്തരത്തിൽ പണം വരാൻ കാരണമെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

അക്കൗണ്ട് മരവിപ്പിച്ചതോടെ ശമ്പളം പോലും എടുക്കാനാകാതെ പലരും വലഞ്ഞു. ഇതേ രീതിയിൽ പണം എത്തിയത് ഏതെങ്കിലും അഴിമതിയുടെ ഭാഗമാണോയെന്നും ഇവർ സംശയം പ്രകടിപ്പിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *