കോട്ടയത്ത് ലൈംഗിക പീഡനം ചെറുത്ത പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടി; യുവാവ് പിടിയിൽ

  • 94
    Shares

കോട്ടയം മണർകാട് പെൺകുട്ടിയെ കൊലപ്പെടുത്തി ചാക്കിൽകെട്ടി കുഴിച്ചുമൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്നാണ് പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയത്. മൂന്ന് ദിവസം മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു

പാലാ സ്വദേശിയാണ് അജേഷ്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാൾ. പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ കുട്ടിക്ക് മൊബൈൽ നമ്പർ കൈമാറുകയും ഫോൺ വഴി പ്രണയത്തിലാകുകയുമായിരുന്നു. ലൈംഗിക പീഡനം ചെറുത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.

ജോലി ചെയ്തിരുന്ന ഹോളോ ബ്രിക്‌സ് കമ്പനിയിലെ ഒഴിഞ്ഞ പ്രദേശത്താണ് ഇയാൾ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത്. സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അജേഷിന് രണ്ട് ഭാര്യമാരുണ്ടെന്നും പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *