കൊട്ടിയൂർ പീഡനം: ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരൻ; ശിക്ഷ ഉടൻ

  • 8
    Shares

കൊട്ടിയൂർ പീഡനക്കേസിൽ വൈദികൻ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. കേസിൽ ആറ് പേരെ വെറുതെ വിട്ടു. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

വൈദികനെതിരായ കുറ്റം തെളിഞ്ഞെങ്കിലും കന്യാസ്ത്രീകൾ അടക്കമുള്ളവർക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. റോബിൻ വടക്കുംചേരിക്കുള്ള ശിക്ഷ അൽപ്പ സമയത്തിനകം വിധിക്കും.

പ്രായൂപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലാണ് റോബിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതിയടക്കം ഏഴ് പേരാണ് വിചാരണ നേരിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *