കൊട്ടിയൂർ പീഡനം: മൂന്ന് പേർ പ്രതിപ്പട്ടികയിൽ നിന്നൊഴിവായി; ഫാദർ തോമസ് തേരകം, സിസ്റ്റർ ബെറ്റി വിചാരണ നേരിടണം

  • 10
    Shares

കണ്ണൂർ കൊട്ടിയൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഫാദർ തോമസ്, സിസ്റ്റർ ബെറ്റി എന്നിവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കി. സിസ്റ്റർ ടെസി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരലി എന്നിവരെയാണ് പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

പീഡനത്തിനിരയായ പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരെയാണ് പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്

പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ ഫാദർ തോമസ് തേരകം, സിസ്റ്റർ ബെറ്റി ജോസഫ് എന്നിവർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർപേഴ്‌സണാണ് തോമസ് തേരകം. സിസ്റ്റർ ബെറ്റി ജോസഫ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗവുമാണ്

ക്രൈസ്തവ സഭകളിൽ ബലാത്സംഗ പരാതികൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വൈദികരുടെ ലൈംഗികാതിക്രമ കേസുകൾ ഞെട്ടലുണ്ടാക്കുന്നതായും കോടതി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *