കൊട്ടിയൂർ പീഡനം: ഇരയുടെ പിതാവും റോബിന് വേണ്ടി കൂറുമാറി; മൊഴി മാറ്റിയത് ഇതുവരെ മൂന്ന് പേർ

Loading...
  • 12
    Shares

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവും കൂറുമാറി. പീഡന പ്രതിയും വൈദികനുമായ റോബിന് അനുകൂലമായ മൊഴിയാണ് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ നൽകിയത്

കേസിന്റെ വിചാരണ തലശ്ശേരി ആഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെയാണ് ഇരയുടെ പിതാവും റോബിനായി കൂറുമാറിയത്. നേരത്തെ ഇരായക്കപ്പെട്ട പെൺകുട്ടിയും പെൺകുട്ടിയുടെ മാതാവും കൂറുമാറിയിരുന്നു.

ADVT ASHNAD

വൈദികനെതിരെ പോലീസിൽ നൽകിയ മൊഴിയാണ് പിതാവും മാതാവും കോടതിയിൽ മാറ്റിപ്പറഞ്ഞത്. മകളും വൈദികനും ഇഷ്ടത്തിലായിരുന്നുവെന്നും മകളുമായി റോബിൻ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മകൾക്ക് പ്രായപൂർത്തി ആയിരുന്നുവെന്നുമാണ് അമ്മ കോടതിയിൽ പറഞ്ഞത്. കൂടാതെ മകളെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ പരാതിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ യഥാർഥ ജനനതീയതി 1999 നവംബർ 17ആണ്. എന്നാൽ 1997 നവംബർ 17 എന്നാണ് മാതാവും പെൺകുട്ടിയും കോടതിയിൽ നൽകിയ മൊഴി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *