കൊട്ടിയൂർ പീഡനം: ഫാദർ റോബിന് 20 വർഷം കഠിന തടവ്; കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കാനും നിർദേശം

  • 76
    Shares

കൊട്ടിയൂർ പീഡനക്കേസിൽ ക്രിസ്ത്യൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

വിവിധ കുറ്റങ്ങൾക്കായി 60 വർഷം തടവ് വിധിച്ചെങ്കിലും 20 വർഷം തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. മകളെ പീഡിപ്പിച്ച വൈദികന് വേണ്ടി കോടതിയിൽ കൂറുമാറിയ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. കള്ള സാക്ഷി പറഞ്ഞതിനാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചത്.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ലീഗൽ സർവീസിന് കോടതി കൈമാറി. കേസിൽ ആറ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *