വിദേശ വനിതയുടെ കൊലപാതകം: പോലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുഹൃത്ത്
കോവളത്ത് ലാത്വിയൻ യുവതി കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുഹൃത്ത് രംഗത്ത്. യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്ത് ആൻഡ്രൂസ് ആരോപിച്ചു. രാജ്യം വിടാൻ തനിക്ക് മേൽ സമ്മർദമുണ്ടെന്നും അദ്ദേഹം പറഞ്ഞു
പോലീസ് കണ്ടെത്തൽ അംഗീകരിക്കാനാകില്ല. അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയ്യാറാണെന്ന് ആൻഡ്രൂസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. സംസ്കാര ചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തുവെന്നും ആൻഡ്രൂസ് കുറ്റപ്പെടുത്തി.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാൻ തയ്യാറായില്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു