കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. പിത്താശയക്കല്ല് നീക്കം ചെയ്യാനായി സർജറിക്ക് വിധേയനായ ആളാണ് മരിച്ചത്.

ചേമഞ്ചേരി സ്വദേശി ബൈജുവിന് ഏപ്രിൽ 13നാണ് ശസ്ത്രക്രിയ നടത്തിയത്. താക്കോൽദ്വാര ശസ്ത്രക്രിയ വഴിയാണ കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കുള്ളിൽ രോഗി ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

സർജറിക്ക് ശേഷം പിത്താശയത്തിലെ നീര് പോകാൻ ബൈജുവിന് ട്യൂബ് ഇട്ടിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബൈജുവിനെ രണ്ട് തവണ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു. ആശുപത്രി രേഖകൾ അടക്കമാണ് ഡോക്ടർമാർക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ബന്ധുക്കൾ പരാതി നൽകിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *