ജലീൽ പാണക്കാട് കുടുംബത്തെ പരിഹസിച്ചത് സിപിഎം പോലും പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 11
    Shares

മുസ്ലിം ലീഗിന്റെ അവസാന വാക്കായ പാണക്കാട് കുടുംബത്തെ കണക്കിന് പരിഹസിച്ച മന്ത്രി കെ ടി ജലീലിനെതിരെ വിമർശനമുന്നയിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാണക്കാട് കുടുംബത്തിനെതിരെ ജലീൽ നടത്തിയ പരാമർശം സിപിഎം പോലും പിന്തുണക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബന്ധുനിയമന വിവാദത്തിൽ ഉത്തരംമുട്ടുമ്പോൾ ജലീൽ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആരോപണം ഉയർന്നാൽ രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടത്. മുൻകാല നേതാക്കൾ അങ്ങനെയാണ് ചെയ്തിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന സിപിഎം യോഗത്തിലാണ് ജലീൽ ലീഗ് നേതാക്കളെ കടന്നാക്രമിച്ചത്. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എകെജി സെന്ററിൽ നിന്നാണെന്നും ജലീൽ പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *