കെപി ശശികലക്ക് വേണ്ടി നടത്തിയ ഹർത്താലിനെതിരെ സിപിഎം; ശബരിമലയെ തകർക്കാനുള്ള സംഘപരിവാർ അജണ്ട

  • 21
    Shares

കെ പി ശശികലയെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് കെപി ശശികല അനുയായികൾ ആഹ്വാനം ചെയ്ത അനാവശ്യ ഹർത്താലിനെതിരെ സിപിഎം. കേരളത്തെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഹർത്താലെന്ന് സിപിഎം ആരോപിച്ചു. ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ് സംഘപരിവാർ നടത്തുന്നത്. വിശ്വാസത്തെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരെന്ന് പറഞ്ഞവർ തന്നെയാണ് ശബരിമലയെ തകർക്കുന്നത്.

സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവർ ഇപ്പോൾ ശബരിമലയെ തകർത്ത് തീർഥാടകർക്ക് രക്ഷയില്ലെന്ന പ്രചാരണവുമായി രംഗത്തുവരികയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന തീർഥാടകരിൽ ശബരിമലയിൽ കുഴപ്പങ്ങളാണെന്ന പ്രതീതീ സൃഷ്ടിക്കാനാണ് നീക്കം. ഇതിലൂടെ തീർഥാടകരെ അകറ്റിനിർത്തുകയെന്ന സമീപനവും ഹർത്താലിന്റെ കാരണമാണ്. വിശ്വാസികളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും ഉയർത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്നും സിപിഎം ആരോപിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *