കെ പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 107
    Shares

ശബരിമലയിലേക്ക് രാത്രി പോകാനെത്തിയ കെ പി ശശിലകലയെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാത്രി ഇവരോട് പോകരുതെന്ന് പോലീസ് നിർദേശിച്ചിരുന്നു. പോലീസിനെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ ഒരുങ്ങി നിന്നതോടെയാണ് പോലീസ് കെ പി ശശികലയെ അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമതിയും ചേർന്ന് സംസ്ഥാനത്ത് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു

രാത്രി ഏഴരയോടെ മരക്കൂട്ടത്ത് വെച്ചാണ് കെ പി ശശികലയെ പോലീസ് തടഞ്ഞത്. 10 മണിക്ക് നട അടച്ചതിന് ശേഷം ഇവർ മരുക്കൂട്ടത്ത് ഉപവാസം ആരംഭിച്ചു. പോലീസ് പലതവണ മടങ്ങിപ്പോകാൻ നിർദേശിച്ചുവെങ്കിലും കെ പി ശശികല വഴങ്ങിയില്ല. ഇതോടെയാണ് ആറ് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കെ പി ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനവ്യാപകമായി ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *