കെ പി ശശികലക്ക് വേണ്ടി റാന്നി പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം

  • 17
    Shares

മരക്കൂട്ടത്ത് അർധരാത്രി 1.45വരെ കുത്തിയിരുന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത കെ പി ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ അനുയായികൾ റാന്നി പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു. ശശികല ഉപവാസത്തിലാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.

രാത്രി 10 മണിക്ക് ശബരിമല നട അടച്ചതിന് ശേഷവും കടത്തിവിടണമെന്നാവശ്യപ്പെട്ടാണ് കെ പി ശശികല മരക്കൂട്ടത്ത് കുത്തിയിരുന്നത്. പോലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇവർ പിൻമാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കെ പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. ശശികലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരുടെ അനുയായികൾ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *