കെ പി ശശികല ജാമ്യത്തിലിറങ്ങി, ശബരിമലയിലേക്ക് പോകും; കെ പി ശശികലക്ക് വേണ്ടി നടത്തുന്ന ഹർത്താൽ തുടരുന്നു

  • 17
    Shares

പോലീസിന്റെ നിയന്ത്രണം മറികടന്ന് ശബരിമലയിലേക്ക് കടക്കാൻ ശ്രമിക്കുകയും അർധരാത്രി വരെ മരക്കൂട്ടത്ത് കുത്തിയിരുന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത കെ പി ശശികലക്ക് ജാമ്യം ലഭിച്ചു. തിരുവല്ല മജിസ്‌ട്രേറ്റാണ് കെ പി ശശികലക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിൽ വീണ്ടും പോകുമെന്ന് ഇവർ അറിയിച്ചു

ശശികലക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പോലീസ് തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ സമർപ്പിച്ചിരുന്നു. ശശികല സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 1.45ഓടെയാണ് മറ്റു വഴിയില്ലാതെ പോലീസ് കെ പി ശശികലയെ അറസ്റ്റ് ചെയ്തത്.

അതേസമയം കെ പി ശശികലക്ക് വേണ്ടി ശശികല അനുയായികൾ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. വ്യാപകമായി അക്രമങ്ങളാണ് സംസ്ഥാനത്ത് ശശികല അനുകൂലികൾ നടത്തുന്നത്. നിരവധി വാഹനങ്ങൾ കല്ലേറിൽ തകർന്നു. സ്വകാര്യ വാഹനങ്ങളിൽ നിന്നടക്കം ആളുകളെ പിടിച്ചിറക്കി മർദിക്കുന്ന സ്ഥിതി വരെയുണ്ടായി. ബിജെപിയും ശശികലക്ക് വേണ്ടി നടത്തുന്ന ഹർത്താലിനെ പിന്തുണക്കുന്നുണ്ട്.

ഇനി തന്നെ തടയില്ലെന്ന് പോലീസ് ഉറപ്പ് നൽകിയതായാണ് കെ പി ശശികല മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇത്തരം ഉറപ്പൊന്നും പോലീസ് നൽകിയിട്ടില്ലെന്നാണ് സൂചന


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *