ശശികലയുടെ പേരിൽ നടക്കുന്ന ഹർത്താൽ: കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചു
കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പേരിലും നടക്കുന്ന ഹർത്താലിൽ കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചു. തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. പോലീസ് സംരക്ഷണം ലഭിക്കുകയാണെങ്കിൽ സർവീസ് നടത്തിയാൽ മതിയെന്നാണ് എംഡി ടോമിൻ തച്ചങ്കരി നൽകിയ നിർദേശം
ശശികലക്ക് വേണ്ടി നടക്കുന്ന ഹർത്താൽ ജനങ്ങളെ അത്രയേറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുലർച്ചെ പ്രഖ്യാപിച്ച ഹർത്താൽ ആരും അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. പലരും വഴിമധ്യേയാണ് ഹർത്താൽ വിവരം അറിയുന്നത്. നിരവധി സ്വകാര്യ വാഹനങ്ങൾക്ക് നേരെ കെ പി ശശികലയുടെ അനുയായികൾ കല്ലെറിയുകയും ചെയ്തു.