കെ പി ശശികലക്ക് വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് വിട്ടുനൽകില്ലെന്ന് കോട്ടയത്തെ മാധ്യമപ്രവർത്തകർ

  • 405
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംഘപരിവാർ സംസ്ഥാനത്തുടനീളം നടത്തുന്ന അക്രമസംഭവങ്ങളിൽ വ്യാപക പ്രതിഷേധം. നൂറുകണക്കിന് മാധ്യമപ്രവർത്തകർക്കാണ് സംഘപരിവാർ ഗുണ്ടകളിൽ നിന്ന് ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതേ തുടർന്ന് സംഘപരിവാറിന്റെ പരിപാടികളോട് സഹകരിക്കേണ്ടതില്ലെന്ന് വിവിധ ജില്ലകളിലെ മാധ്യമപ്രവർത്തകർ തീരുമാനിച്ചു

കോട്ടയത്ത് കെ പി ശശികലക്ക് വാർത്താ സമ്മേളനം നടത്താനായി പ്രസ് ക്ലബ് വിട്ടുനൽകില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. സംസ്ഥാനത്തുടനീളം മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന കരുതി കൂട്ടിയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം

നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ വാർത്താ സമ്മേളനവും മാധ്യമപ്രവർത്തകർ ബഹിഷ്‌കരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *