കെ പി ശശികലയെ ബഹുമാനിക്കൂ എന്ന് രാഹുൽ ഈശ്വർ; സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആളെ ബഹുമാനിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെന്ന് അവതാരക

  • 213
    Shares

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ ബഹുമാനിക്കു എന്ന് ചാനൽ അവതാരകയോട് ആവശ്യപ്പെട്ട രാഹുൽ ഈശ്വറിന് ലഭിച്ചത് കൃത്യമായി മറുപടി. റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം. കെ പി ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചർ എന്നെങ്കിലും അഭിസംബോധന ചെയ്യു എന്നായിരുന്നു രാഹുൽ ഈശ്വർ അവതാരകയായ അപർണയോട് ആവശ്യപ്പെട്ടത്.

സമൂഹത്തിൽ വർഗീയ വിഷം ചീറ്റുന്ന, ഈ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ അത്രയധികം ബഹുമാനിക്കാൻ എനിക്ക് അൽപം ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അപർണയുടെ മറുപടി. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

വീഡിയോ കാണാം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *