സന്നിധാനത്ത് ആക്രമിക്കപ്പെട്ടത് കെ പി ശശികല പറഞ്ഞുവിട്ട തീർഥാടക
സന്നിധാനത്ത് ഇന്ന് രാവിലെ ആക്രമിക്കപ്പെട്ട ഭക്തയെ പറഞ്ഞുവിട്ടത് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെന്ന് സ്ത്രീയുടെ ഭർത്താവ്. തൃശ്ശൂർ സ്വദേശിനി ലളിതതയെന്ന സ്ത്രീയാണ് സന്നിധാനത്ത് ആക്രമിക്കപ്പെട്ടത്. ഇവർക്ക് 52 വയസ്സ് കഴിഞ്ഞിരുന്നു. എങ്കിലും ഭക്തരെന്ന് സ്വയം അവകാശപ്പെട്ട് തമ്പടിച്ച ഒരുസംഘം അക്രമികൾ ഇവരെ മർദിക്കുകയും ചവിട്ടുകയുമായിരുന്നു
ദർശനം നടത്തണമോയെന്ന് സംശയിച്ചിരുന്ന തങ്ങളെ കെ പി ശശികലയാണ് സന്നിധാനത്തേക്ക് കുഴപ്പമൊന്നുമില്ല എന്നുപറഞ്ഞ് വിട്ടതെന്ന് ഇവരെ ഭർത്താവ് പറഞ്ഞു. എന്നാൽ നടപന്തൽ എത്തിയപ്പോഴേക്കും പെട്ടൊന്നൊരു സംഘം വന്ന് വളയുകയും ആക്രമിക്കുകയുമായിരുന്നു.
പോലീസ് രേഖകൾ പരിശോധിച്ച് ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പറഞ്ഞെങ്കിലും അക്രമികൾ കേട്ടില്ല. തുടർന്ന് സ്ത്രീയെ പോലീസ് ഒരുവിധത്തിൽ ഗുണ്ടകളിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.