കെപിസിസി നേതൃയോഗത്തിലേക്ക് കെ മുരളീധരനും വി എം സുധീരനും ക്ഷണമില്ല

  • 14
    Shares

നാളെ നടക്കുന്ന കെപിസിസി നേതൃയോഗത്തിലേക്ക് മുൻ കെ പി സി സി അധ്യക്ഷൻമാരായ വി എം സുധീരനും കെ മുരളീധരനും ക്ഷണമില്ല. കെപിസിസി ഭാരവാഹികളുടെയും പാർലമെന്ററി പാർട്ടി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലേക്കാണ് ഇരുവരെയും ക്ഷണിക്കാത്തത്.

പതിവ് അനുസരിച്ച് കെപിസിസിയുടെ മുൻ അധ്യക്ഷൻമാർ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെടട് എല്ലാ ഫോറങ്ങളിലും അംഗങ്ങളാണ്. യോഗത്തിൽ പങ്കെടുക്കാനും സംസാരിക്കാനും ഇവർക്ക് അവകാശമുണ്ടെന്നിരിക്കെയാണ് ഈ തഴയൽ. എന്നാൽ ഇവരെ മനപ്പൂർവം തഴഞ്ഞതല്ലെന്ന വാദവുമായി കെ പി സി സി നേതൃത്വും രംഗത്തുവന്നിട്ടുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നും ഇതിനാലാണ് ഇവരെ ക്ഷണിക്കാത്തതെന്നും കെപിസിസി വൃത്തങ്ങൾ പറയുന്നു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *