വിവാദങ്ങൾ പെരുമഴയായി; രാമായാണ പരായണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി

  • 10
    Shares

രാമയണ മാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി. പാർട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടർന്നാണ് പിൻമാറ്റം. കെ പി സി സിയുടെ പ്രചാർ വിഭാഗമാണ് രാമായണ മാസാചരണത്തിന് ഒരുങ്ങിയത്.

രാമായണം നമ്മുടേതാണ് നാടിന്റെ നന്മയാണ് എന്ന പേരിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായും ശശി തരൂർ എംപിയെ മുഖ്യ പ്രഭാഷകനായും തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇതോടൊപ്പം വിവാദങ്ങളും ഉയരുകയായിരുന്നു

വിഎം സുധീരനും കെ മുരളീധരനും പരസ്യ എതിർപ്പുമായി രംഗത്ത് എത്തി. നാല് വോട്ടുകൾക്ക് ദൈവത്തെ ഉപയോഗിക്കരുതെന്ന് മുരളീധരൻ തുറന്നടിച്ചു. രാമായണ മാസാചരണം നടത്തുക രാഷ്ട്രീയ പാർട്ടികളുടെ ചുമതല അല്ലെന്നും വിശ്വാസം വ്യക്തികൾക്ക് വിട്ടു കൊടുക്കണമെന്നും സുധീരനും പറഞ്ഞിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *