കെ ആർ ഇന്ദിരയുടെ വൈകൃതബോധം വീണ്ടും വംശീയ വിദ്വേഷം ഛർദിക്കുമ്പോൾ

വർണവെറിയും വംശീയ വെറിയും മുമ്പും പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ആകാശവാണി ഉദ്യോഗസ്ഥയായ കെ ആർ ഇന്ദിര. അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം പേർ പട്ടികക്ക് പുറത്തായതു സൂചിപ്പിച്ചാണ് കെ ആർ ഇന്ദിരയുടെ വൈകൃത ബോധം വീണ്ടും വംശീയ വിദ്വേഷം ഛർദിക്കുന്നത്.

ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.

ഇന്ദിരയുടെ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് ഒരാൾ എഴുതിയ കമന്റിന് താഴെ തന്റെ വംശീയ വെറി അവർ വീണ്ടും തുറന്നു കാണിക്കുകയാണ്.
‘താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ’ എന്നായിരുന്നു ഇന്ദിരയുടെ കമന്റ്

ഇവരുടെ വർണവെറി തെളിയിക്കുന്ന സംഭവമായിരുന്നു മുമ്പ് വിനായകന് സംസ്ഥാന ചലചിത്ര അവാർഡ് ലഭിച്ചപ്പോഴുള്ള പ്രതികരണം. ദളിതരെയും അവർണരെയും തമ്മിൽ തല്ലിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് വിനായകന് അവാർഡ് നൽകിയതിലൂടെ ചെയ്തതെന്നായിരുന്നു ഇന്ദിരുയടെ വൈകൃത ബോധം കണ്ടെത്തിയത്.

ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ…

Posted by Kr Indira on Sunday, September 1, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *