വംശീയ വെറി നിറഞ്ഞ പരാമർശം; കെ ആർ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഫേസ്ബുക്ക് വഴി വംശീയ വെറിയും വർണവെറിയും നിരന്തരം പ്രകടിപ്പിക്കുന്ന ആകാശവാണി പ്രോഗ്രാം ഡയറക്ടർ കെ ആർ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരവും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്

മനുഷ്യാവകാശ പ്രവർത്തകൻ വിപിൻദാസ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. അസം ദേശീയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ടായിരുന്നു ഈ സ്ത്രയുടെ വംശീയ വെറി നിറഞ്ഞ പരാമർശം.
‘ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാർകാർഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.

ഇതിന് താഴെ മറ്റൊരാളുടെ കമന്റിന് മറുപടിയായി
‘താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ ‘ എന്നും ഇന്ദിര എഴുതിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *