വാഴപ്പിണ്ടിയും കൊണ്ട് പോസ്‌റ്റോഫീസ് കയറിയിറങ്ങുന്നതിന് പകരം ഉപവാസമിരിക്കാൻ തയ്യാറുണ്ടോ; അല്ലാതെ ഫേസ്ബുക്കിൽവന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാൽ ആരു മൈൻഡ് ചെയ്യും ബാലാ ?

  • 43
    Shares

ഫേസ്ബുക്കിൽ തനിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റിലൂടെ അണികളോട് തെറിവിളി ആഹ്വാനം നടത്തിയ കോൺഗ്രസിന്റെ തൃത്താല മണ്ഡലത്തിലെ എംഎൽഎയായ വി ടി ബൽറാമിന് മറുപടിയുമായി കെ ആർ മീര. വി.ടി. ബലറാം എന്നയാളുടെ നിർദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലർ എന്റെ ഫേസ്ബുക്ക് പേജിൽ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകൾ വർഷിച്ചു. അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടർന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകൾ. എല്ലാ കമന്റുകൾക്കും ഒരേ ഭാഷ.- മീര പറയുന്നു. ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ് ബാലകരേ, വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.ഐ.എം. നേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ? ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാൻ ഉപവസിക്കാം. മീര ഫേസ്ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

വർഗീയതയും മതവിദ്വേഷവും ഭീതിയുണർത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷയോടെ നോക്കുന്നത് രാഹുൽ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോൾ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിർദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലർ എന്റെ ഫേസ് ബുക്ക് പേജിൽ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകൾ വർഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടർന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകൾ. എല്ലാ കമന്റുകൾക്കും ഒരേ ഭാഷ.

‘വായിൽ പഴം’ എന്നതാണ് കോൺഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്സെഷൻ.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോൺഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല.

അനിൽ ആന്റണിയോട് ഒരു അപേക്ഷ :

കമന്റുകൾക്ക് ആവർത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകൾ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.ഐ.എം. നേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാൻ ഉപവസിക്കാം.

മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ്ബുക്കിൽ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീൻ അബൂബക്കർ, അഷ്റഫ് അഫ്ലാഹ് മുതൽ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികൾ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയിൽ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയർത്താം.

അല്ലാതെ ഫേസ്ബുക്കിൽവന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാൽ ആരു മൈൻഡ് ചെയ്യും ബാലാ ?Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *