കെ ആർ മീരക്കെതിരെ തെറിവിളി ആഹ്വാനവുമായി ‘കെ എസ് യുവിൽ നിന്നൊട്ടും വളർന്നിട്ടില്ലാത്ത എംഎൽഎ’

Loading...
  • 168
    Shares

ഫേസ്ബുക്ക് പോസ്റ്റിൽ വി ടി ബൽറാമിനെ കളിയാക്കിയ എഴുത്തുകാരി കെ ആർ മീരക്കെതിരെ തെറി വിളി ആഹ്വാനം നടത്തി ഉശിര് കാണിച്ച് എംഎൽഎ. കാസർകോട് കൊലപാതകത്തിൽ സാംസ്‌കാരിക നായകർ പ്രതികരിക്കുന്നില്ലെന്നാരോപിച്ച് വാഴപ്പിണ്ടി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട പോസ്റ്റിനടിയിൽ ബൽറാം ഇട്ട കമന്റുമായി ബന്ധപ്പെട്ടാണ് കെ ആർ മീര ഫേസ്ബുക്കിൽ ആദ്യം പോസ്റ്റിട്ടത്

പോ മോനേ, ബാല രാമ, പോയി തരത്തിൽ പോയി ലൈക്ക് അടിക്കു എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. എന്നാൽ ഇതിനുള്ള മറുപടിയായിട്ടാണ് അധിക്ഷേപാർഹവും സ്ത്രീവിരുദ്ധവുമായ രീതിയിൽ ബൽറാം കമന്റിട്ട് പ്രതികരിച്ചിരിക്കുന്നത്. കെ എസ് യു വിൽ നിന്നൊട്ടും വളർന്നിട്ടില്ലാത്ത എംഎൽഎ എന്നാണ് എംബി രാജേഷ് കഴിഞ്ഞ ദിവസം വി ടി ബൽറാമിനെ വിശേഷിപ്പിച്ചത്. ഇത് അക്ഷരം പ്രതി ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് എംഎൽഎയുടെ ഫേസ്ബുക്ക് പൊളിറ്റിക്‌സും ലൈക്ക് എണ്ണൽ യജ്ഞവും

കടുത്ത പുരോഗമനം വിളിച്ച് പറഞ്ഞു കൊണ്ട് തന്നെ എത്രയും അധിക്ഷേപാർഹമായി സ്ത്രീ വിരുദ്ധത പറയാമെന്ന് വി ടി ബൽറാം കാണിച്ചു തരുന്നുണ്ട്. ബൽറാമിന്റെ മറുപടി ഇങ്ങനെയാണ്

എന്നാൽ ഇതിന് കെ ആർ മീര മറുപടി നൽകുകയും ചെയ്തു. ‘ശ്രീ വി.ടി. ബലറാം എം. എൽ.എ, ഗാന്ധിജിയുടെ വധം പുനരാവിഷ്‌കരിച്ചതിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതിൽ ദു:ഖം പ്രകടിപ്പിച്ചു ഞാൻ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്. എൻറെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാൻ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കിൽ താങ്കളുടെ അണികൾക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ?’



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *