ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ നിന്നും അവർ അടച്ചുറപ്പുള്ള പുതിയ വീട്ടിലേക്ക്; സന്തോഷത്തിന് സാക്ഷിയാകാൻ പക്ഷേ കൃപേഷില്ല

പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിനായി നിർമിച്ച പുതിയ വീടിന്റെ പാല് കാച്ചൽ ഇന്ന് നടക്കും. ഹൈബി ഈഡൻ എംഎൽഎ നടപ്പാക്കുന്ന തണൽ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വീട് നിർമാണം. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ കുടുംബസമ്മേതം പങ്കെടുക്കും. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും ചടങ്ങിൽ സംബന്ധിക്കും.

ഓലമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു കൃപേഷ് താമസിച്ചിരുന്നത്. കൃപേഷിന്റെ മരണത്തോടെയാണ് ഇവരുടെ ദുരിതജീവിതത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്നാണ് അടച്ചുറപ്പുള്ള വീട് വേണമെന്ന കുടുംബത്തിന്റെ സ്വപ്‌നം ഹൈബി ഈഡൻ ഏറ്റെടുത്തത്.

പഴയ വീടിനോട് ചേർന്ന് തന്നെയാണ് പുതിയ വീട് നിർമിച്ചിരിക്കുന്നത്. ബാത്ത് റൂം അറ്റാച്ച്ഡ് ആയ മൂന്ന് കിടപ്പ് മുറികൾ, സ്വീകരണ മുറി, ഭക്ഷണ മുറി, അടുക്കള എന്നിവ ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ കുഴൽക്കിണറും നിർമിച്ചു നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *