പത്തനംതിട്ട ജ്വല്ലറി മോഷണം: നാല് പേർ സേലത്ത് പിടിയിൽ

പത്തനംതിട്ട കൃഷ്ണ ജ്വല്ലറി മോഷണക്കേസിൽ നാല് പേർ പിടിയിൽ. സേലത്ത് വെച്ചാണ് നാല് പേരെയും പോലീസ് പിടികൂടിയത്. വാഹന പരിശോധന നടക്കുന്ന സമയത്താണ് സേലം പോലീസാണ് ഇവരെ പിടികൂടിയത്. കൂട്ടത്തിലൊരാൾ സ്വർണവും പണവുമായി രക്ഷപ്പെട്ടു.

മോഷണക്കേസിലെ മുഖ്യപ്രതിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ ഇന്നലെ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് ജ്വല്ലറിയിൽ നിന്ന് മോഷണം പോയത്.

12 ദിവസം മുമ്പാണ് അക്ഷയ് ജ്വ്വല്ലറിയിൽ ജോലിക്ക് ചേർന്നത്. ഇന്നലെ ഞായറാഴ്ചയായതിനാൽ ജ്വല്ലറി അവധിയായിരുന്നു. ഒരാൾ സ്വർണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി ജ്വല്ലറി തുറക്കുകയായിരുന്നു. ലോക്കർ തുറന്നതോടെ നാലംഗ സംഘം കടയിലേക്ക് ഇരച്ചുകയറി കവർച്ച നടത്തുകയായിരുന്നു. സന്തോഷ് എന്ന ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച ശേഷമായിരുന്നു മോഷണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *