മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ആർ എസ് എസ് അനുഭാവി കൃഷ്ണകുമാർ നായരെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. ഇന്ന് രാവിലെ ഡൽഹി പോലീസ് ഇയാളെ കേരളാ പോലീസിന് കൈമാറുകയായിരുന്നു

26ന് മുമ്പ് ഇയാളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കാൻ ദില്ലി പട്യാല ഹൗസ് കോടതി നിർദേശിക്കുകയായിരുന്നു. കൃഷ്ണകുമാർ നായരുമായി പോലീസ് സംഘം ഇന്ന് രാത്രിയോടെ നെടുമ്പാശ്ശേരിയിൽ എത്തും.

വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് കൃഷ്ണകുമാർ നായർ ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിന് ശേഷം കൃഷ്ണകുമാർ നായർ മാപ്പ് അപേക്ഷയുമായി രംഗത്തുവന്നിരുന്നു. നാട്ടിലേക്കുള്ള വരവിനിടെ ഡൽഹിയിൽ വിമാനമിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, വധഭീഷണി മുഴക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *