കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണം: ജെഡിഎസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് കത്ത് നൽകി

  • 9
    Shares

മന്ത്രി മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. മാത്യു ടി തോമസ് തിങ്കളാഴ്ച രാജിവെക്കും.

ഇന്നലെ ബംഗലൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുമായി സംസ്ഥാന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ ധാരണയായത്.

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നാണ് മാത്യു ടി തോമസ് പ്രതികരിച്ചത്. രാജിവെക്കണമെന്ന നിർദേശം ദേശീയ നേതൃത്വത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംഘടനാ തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *