പ്രാദേശിക പത്രപ്രവർത്തകർക്കും അക്രിഡിറ്റേഷൻ അനുവദിക്കണം: കെ ആർ എം യു കണ്ണൂർ ജില്ലാ സമ്മേളനം

Loading...
  • 14
    Shares

കേരളത്തിലെ പ്രാദേശിക പത്രപ്രവർത്തകരുടെ യൂനിയനായ കേരളാ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡീയ പേഴ്‌സൺസ് യൂനിയന്‍ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂർ കുന്നരു കായൽ കഫേയിൽ വെച്ച് നടന്നു. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പതാക ഉയർത്തലോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ ജയിംസ് ഇടപ്പള്ളിൽ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കെ ആർ എം യു സംസ്ഥാന പ്രസിഡന്റ് മനു ഭരത്, സംസ്ഥാന ജനറല്‍ സെക്രട്ടറി സെയ്ത് തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന പത്ര പ്രവർത്തകർക്കും അക്രിഡിറ്റേഷൻ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. എം കെ രാമകൃഷ്ണനെ പ്രസിഡന്റായും ജയിംസ് ഇടപ്പള്ളിൽ വർക്കിംഗ് പ്രസിഡന്റായും മനോജ് ചെറുപുഴ സെക്രട്ടറിയായും പതിനഞ്ചംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *