സാലറി ചലഞ്ചിലൂടെ പിരിച്ച 126 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ കെ എസ് ഇ ബി

പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ കെ എസ് ഇ ബി പിരിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. 126 കോടി രൂപയാണ് കെ എസ് ഇ ബി സർക്കാരിന് കൈമാറാനുള്ളത്. ഈ തുക വക മാറ്റി ചെലവഴിച്ചിട്ടില്ലെന്നും ഉടൻ കൈമാറുമെന്നുമാണ് കെ എസ് ഇ ബി ചെയർമാൻ വിശദീകരിക്കുന്നത്

ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വർഷം കൊണ്ട് പിടിച്ചത് 136 കോടി രൂപയാണ്. ഇതിൽ 10.23 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ബാക്കിയുള്ള 126 കോടിയിലധികം തുക കെ എസ് ഇ ബിയുടെ പക്കലുണ്ട്

കെ എസ് ഇ ബിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തുക നൽകാൻ സാധിക്കാതിരുന്നതെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള പറയുന്നു. വാട്ടർ അതോറിറ്റി കെഎസ്ഇബിക്ക് 1500 കോടി രൂപ നൽകാനുണ്ട്. ഈ തുകയിൽ നിന്ന് കെ എസ് ഇ ബി ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തട്ടിക്കിഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് എൻ എസ് പിള്ള വ്യക്തമാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *