നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെയും കൊണ്ട് കെ എസ് ആർ ടി സി ആശുപത്രിയിലേക്ക് പാഞ്ഞു; ജീവനക്കാർ രോഗിക്ക് കൂട്ടുമിരുന്നു

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ. കായംകുളത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള ബസിലെ യാത്രക്കിടെയാണ് നെടുങ്കണ്ടം സ്വദേശി ശിവൻ പിള്ളക്ക് നെഞ്ചുവേദന വന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം

ഓച്ചിറ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം മടങ്ങുകയായിരുന്നു ശിവൻ പിള്ളയും ഭാര്യയും. ബസിൽ കയറി കുറച്ചുകഴിഞ്ഞപാടേ ശിവൻ പിള്ളക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതോടെ കണ്ടക്ടർ തഴവ സ്വദേശി ബിനുവും ഡ്രൈവർ ഷാനവാസ് ഖാനും കൂടി ബസ് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലേക്ക് വിടുകയായിരുന്നു

്അത്യാഹിത വിഭാഗത്തിൽ എത്തിച്ച ശിവൻ പിള്ളയെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചു. ശിവൻ പിള്ള അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറയുന്നതുവരെ ഡ്രൈവറും കണ്ടക്ടറും ആശുപത്രിയിൽ തന്നെ നിൽക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *