ഇനി കെഎസ്ആർടിസിയുടെ ‘തണുത്ത യാത്ര’; ചിൽ ബസ് സർവീസ് ഓഗസ്റ്റ് 1 മുതൽ

Loading...
  • 13
    Shares

മിതമായ നിരക്കിൽ എസി യാത്രാ സൗകര്യം വാഗ്ദാനം ചെയ്ത് കെ എസ് ആർ ടി സിയുടെ ചിൽ ബസ് സർവീസ് വരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള മേഖലകളിലും ഒരു മണിക്കൂർ ഇടവിട്ട് എ സി ബസ് സർവീസ് നടത്താനാണ് തീരുമാനം

കെ യു ആർ ടി സി എന്ന പേരിൽ നിലവിൽ സർവീസ് നടത്തുന്ന 219 ലോ ഫ്‌ളോർ ബസുകളെയാണ് ചിൽ ബസ് എന്ന പേരിൽ സംസ്ഥാനവ്യാപകമായി വിന്യസിക്കുയെന്ന് എം ഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തുപരം-കൊച്ചി, കൊച്ചി-കോഴിക്കോട്, കോഴിക്കോട്-കാസർകോട് എന്നീ മൂന്ന് പ്രധാന റൂട്ടുകളാണ് ഉണ്ടാകുക. പുലർച്ചെ അഞ്ച് മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് സർവീസുണ്ടാകും. രാത്രി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ രണ്ട് മണിക്കൂർ ഇടവിട്ട് സർവീസ് നടക്കും.

പൊതുഗതാഗതരംഗത്ത് മേധാവിത്വമുറപ്പിക്കുക എന്നതാണ് കെ എസ് ആർ ടി സി ലക്ഷ്യം വെക്കുന്നത്. ഓൺലൈൻ ബുക്കിംഗ് സംവിധാനവുമുണ്ട്. താമസിയാതെ മൊബൈൽ ആപ്പും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽ വരുന്നതോടെ ബസുകളുടെ തത്സമയ വിവരവും അറിയാനാകും

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *