കെ എസ് ആർ ടി സി കണ്ടക്ടർ ടിക്കറ്റ് റാക്ക് കൊണ്ട് യാത്രക്കാരന്റെ തല അടിച്ചുപൊട്ടിച്ചു

  • 22
    Shares

തിരുവനന്തപുരം തമ്പാനൂരിൽ കെ എസ് ആർ ടി സി ബസ് കണ്ടക്ടർ യാത്രക്കാരന്റെ തലക്ക് ടിക്കറ്റ് റാക്കു കൊണ്ട് അടിച്ചുപരുക്കേൽപ്പിച്ചു. തല പൊട്ടി രക്തമൊഴുകിയ യാത്രക്കാരൻ ജോസഫിനെ തിരുവനന്തപുരം മെഡിക്കൽ കോളഡജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞത്ത് നിന്ന് തമ്പാനൂരിലേക്ക് വന്ന ബസിലാണ് സംഭവം. ജോസഫിന്റെ കയ്യിൽ മാർക്കറ്റിൽ നിന്ന് വാങ്ങിയ മീൻ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

കണ്ടക്ടർ അരവിന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം യാത്രക്കാരൻ മദ്യപിച്ചിരുന്നതായും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചെറുത്തതാണെന്ന് കെ എസ് ആർ ടി സി ജീവനക്കാർ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *