പി എസ് സി ലിസ്റ്റിൽ നിന്ന് രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്ന് കെ എസ് ആർ ടി സിയോട് ഹൈക്കോടതി; പരിശീലനം ആവശ്യമില്ല, ജോലി ചെയ്ത് അവർ തന്നെ പഠിച്ചോളും

  • 10
    Shares

കെ എസ് ആർ ടി സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി വീണ്ടും. പിരിച്ചുവിട്ട എം പാനൽ ജീവനക്കാർക്ക് തുല്യമായ ആളുകളെ പി എസ് സി ലിസ്റ്റിൽ നിന്ന് രണ്ട് ദിവസത്തിനകം നിയമിക്കാൻ കോടതി ഉത്തരവിട്ടു. ഒഴിവുകളില്ലെന്ന വാദം കെ എസ് ആർ ടി സി ഉന്നയിച്ചപ്പോൾ എന്തു കൊണ്ടാണ് പി എസ് സിക്ക് പിന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്ന് കോടതി ചോദിച്ചു

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടികളിൽ കോടതി അവിശ്വാസം രേഖപ്പെടുത്തി. 4081 പേരുടെ പട്ടിക ഒഴിവില്ലാതെയാണോ തയ്യാറാക്കിയതെന്ന് കോടതി ചോദിച്ചു. പി എസ് സി ലിസ്റ്റിലെ 240 പേർക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടുണ്ടെന്ന് കെ എസ് ആർ ടി സി പറഞ്ഞു. എന്നാൽ പിരിച്ചുവിട്ട കണ്ടക്ടർമാർക്ക് തുല്യമായ ആളുകൾക്ക് നിയമനം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

കെ എസ് ആർ ടി സിയെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു. കണ്ടക്ടർമാർക്ക് പരിശീലനം ആവശ്യമാണെന്ന വാദവും കോടതി തള്ളി. പണം വാങ്ങി ടിക്കറ്റ് മുറിച്ച് നൽകുന്നതിന് പരീശീലനം ആവശ്യമില്ല. ജോലി ചെയ്ത് തന്നെ പഠിച്ചോളുമെന്നായിരുന്നു കോടതിയുടെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *