കെ എസ് ആർ ടി സി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്, പത്ത് വർഷത്തിൽ താഴെ സർവീസുള്ളവർക്ക് ജോലി നഷ്ടപ്പെടും; ഉത്തരവ് ഒരാഴ്ചക്കകം നടപ്പാക്കണം

  • 15
    Shares

കെ എസ് ആർ ടി സിയിൽ ജോലി ചെയ്യുന്ന മുഴുവൻ എം പാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. പത്ത് വർഷത്തിൽ താഴെ സർവീസുള്ള കരാർ തൊഴിലാളികളെ പിരിച്ചുവിടാനാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

കോടതി ഉത്തരവ് പ്രകാരം നാലായിരത്തോളം കരാർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ഈ ഒഴിവുകളിലേക്ക് പി എസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചു.

പി എസ് സി പരീക്ഷ പാസായ ഉദ്യോഗാർഥികൾ നൽകിയ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്. 4051 പേരുടെ പി എസ് സി ലിസ്റ്റ് നിലവിലുള്ളപ്പോൾ തന്നെ കരാർ ജീവനക്കാരുമായി കെ എസ് ആർ ടി സി മുന്നോട്ടുപോകുകയായിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക വിധി

വർഷത്തിൽ 120 ദിവസത്തിൽ താഴെ ജോലി ചെയ്തിട്ടുള്ള എല്ലാ എം പാനൽ തൊഴിലാളികളെയും പിരിച്ചുവിടാനാണ് ഉത്തരവ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *