കെ എസ് ആർ ടി സിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നോട്ടീസ് അയച്ചുതുടങ്ങി
ഹൈക്കോടതി ഉത്തരവ് പ്രകാരം കെ എസ് ആർ ടി സിയിലെ 3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാൻ നോട്ടീസ് അയച്ചുതുടങ്ങി. എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സാവകാശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയക്കാൻ തുടങ്ങിയത്.
കോടതി വിധി അനുസരിക്കുക മാത്രമേ മാർഗമുള്ളുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് കെ എസ് ആർ ടി സിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി പറഞ്ഞു.