എംപാനൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ: സർവീസുകൾ മുടങ്ങുന്നു, ജോലി സമയം കൂട്ടാൻ കെ എസ് ആർ ടി സി

Loading...
  • 7
    Shares

എംപാനൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെ എസ് ആർ ടി സി സർവീസുകൾ ഇന്നും മുടങ്ങി. തിരുവനന്തപുരത്ത് മാത്രം വിവിധ ഡിപ്പോകളിൽ നിന്നായി മുപ്പതോളം സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ടൗൺ ടു ടൗൺ സർവീസുകളാണ് ഇതിലേറെയും.

ദീർഘദൂര സർവീസുകൾ മുടക്കം കൂടാതെ നടത്താൻ എംഡി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ പുലർച്ചെ മുതൽ 24 സർവീസുകൾ മുടങ്ങി. മലബാറിൽ രാവിലെ ഏഴ് മണി വരെ 79 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. കാസർകോട്, കോഴിക്കോട് ജില്ലകളിൽ 15 സർവീസുകളും മലപ്പുറത്ത് പത്തും കണ്ണൂരിൽ എട്ടും വയനാടിൽ 26ഉം സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്.വയനാടിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി 281 എം പാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

സംസ്ഥാനത്താകെ 20 ശതമാനത്തോളം സർവീസുകൾ മുടങ്ങിയതായാണ് കണക്ക്. പ്രതിസന്ധി മറികടക്കാൻ സ്ഥിരം ജോലിക്കാരുടെ ജോലി സമയം കൂട്ടാൻ കെ എസ് ആർ ടി സി തീരുമാനിച്ചു. അധിക ജോലിക്ക് അധികവേതനം നൽകും. ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കും. അവധിക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *