4051 പേർക്ക് മിന്നൽ നിയമനവുമായി കെഎസ്ആർടിസി; വ്യാഴാഴ്ച ആസ്ഥാനത്ത് എത്താൻ നിർദേശം

  • 13
    Shares

എംപാനൽ ജീവനക്കാരെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ടതിന് ശേഷമുണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി കെ എസ് ആർ ടി സി. മിന്നൽ നിയമനം നടത്തി സർവീസുകൾ പഴയ പോലെയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ കണ്ടക്ടർമാരെ രണ്ട് ദിവസത്തിനകം നിയമിക്കും. നിയമനം ലഭിച്ചവരോട് വ്യാഴാഴ്ച ചീഫ് ഓഫീസിൽ എത്താനും നിർദേശം നൽകി.

പി എസ് സി വഴി നിയമനം ലഭിച്ച 4051 പേരെ ഉടൻ തന്നെ വിവിധ ജില്ലകളിലേക്ക് വിന്യസിക്കും. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലേക്കായിരിക്കും കൂടുതൽ നിയമനവും. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഉദ്യോഗാർഥികളെ നാല് ബാച്ചുകളായി തിരിച്ച് നിയമന നടപടികൾ സ്വീകരിക്കും. അഡൈ്വസ് മെമ്മോ നൽകിയ ഉദ്യോഗാർഥികൾക്ക് ഇന്ന് തന്നെ നിയമനം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *