വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; കെ എസ് ആർ ടി സിയിൽ നിന്ന് 134 പേരെ പിരിച്ചുവിട്ടു

  • 5
    Shares

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. ഇതിൽ 69 പേർ കണ്ടക്ടർമാരും 65 പേർ ഡ്രൈവർമാരുമാണ്. ദീർഘകാലമായി അവധിയിലുണ്ടായിരുന്നവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

നിശ്ചിത അവധി കാലാവധി കഴിഞ്ഞും കബളിപ്പിച്ച് മുങ്ങി നടന്ന 773 സ്ഥിരം ജീവനക്കാരെ കഴിഞ്ഞാഴ്ച പിരിച്ചുവിട്ടിരുന്നു. ഇവരിൽ പലരും വിദേശത്ത് ജോലി ചെയ്യുകയാണ്. ജോലിയിൽ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. പലരും ജോലിക്ക് ഹാജരാകാതിരിക്കാൻ സമർപ്പിച്ചിരുന്നത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണെന്നും കെ എസ് ആർ ടി സി കണ്ടെത്തിയിരുന്നു

കൂട്ടപ്പിരിച്ചുവിടൽ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *