പുതിയതായി നിയമിക്കുന്നവർക്ക് ആനുകൂല്യങ്ങളെല്ലാം നൽകും; തച്ചങ്കരിയെ തിരുത്തി ഗതാഗത മന്ത്രി
കെ എസ് ആർ ടി സിയിൽ പി എസ് സി വഴി കണ്ടക്ടർ തസ്തികയിൽ പുതിയതായി നിയമിക്കുന്നവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ വാക്കുകളെ തിരുത്തുകയായിരുന്നു മന്ത്രി
പുതിയതായി ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്ക് സ്ഥിരം നിയമനം നൽകില്ല. ഒരു വർഷത്തെ പ്രവർത്തനം നോക്കിയാകും സ്ഥിരപ്പെടുത്തൽ തീരുമാനിക്കുക എന്നായിരുന്നു തച്ചങ്കരി പറഞ്ഞത്. എന്നാൽ എംഡി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്ന് മന്ത്രി പറഞ്ഞു. പി എസ് സി നിർദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകില്ലെന്നും ദിവസവേതനത്തിലാകും നിയമനമെന്നുമാണ് തച്ചങ്കരി പറഞ്ഞത്.