കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസിൽ വെച്ച് കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർക്ക് സസ്‌പെൻഷൻ

കെ എസ് ആർ ടി സി സ്‌കാനിയ ബസിൽ വെച്ച് യാത്രക്കാരിയായ കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ 12നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോയ സ്‌കാനിയ ബസിന്റെ ഡ്രൈവർ കം കണ്ടക്ടർ സന്തോഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കന്യാസ്ത്രീയെ സന്തോഷ് കുമാർ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി. കോട്ടയത്ത് വെച്ചാണ് പീഡന ശ്രമം നടന്നത്. സംഭവം നടക്കുമ്പോൾ മറ്റൊരു ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നത്. പരാതിയിൽ പോലീസും കേസെടുത്തിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *