സർവീസുകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പ്രതിസന്ധി തുടരുന്നു

താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി മാറാതെ കെ എസ് ആർ ടി സി. ഇന്നും നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി. എറണാകുളം ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി. സിറ്റി സർവീസാണ് മുടങ്ങിയവയിൽ ഏറെയും

രാവിലെ 8 മണി വരെ മാത്രം 36 സർവീസുകൾ മുടങ്ങി. പറവൂരിൽ പത്തും പെരുമ്പാവൂരിൽ 17ഉം സർവീസുകൾ മുടങ്ങി. വയനാട്ടിൽ ആകെയുള്ള 238 സർവീസുകളിൽ 103 സർവീസുകൾ മുടങ്ങി. ഉച്ചയ്ക്ക് ശേഷം കൂടുതൽ സർവീസുകൾ മുടങ്ങുമെന്നാണ് അറിയുന്നത്. കോതമംഗലം, അങ്കമാലി, പാലക്കാട് ഡിപ്പോകളിലും സ്ഥിതി വ്യത്യസ്തമല്ല. ആലപ്പുഴയിൽ 42 ഷെഡ്യൂളുകൾ മുടങ്ങി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *