സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കെ എസ് ആർ ടി സി യൂനിയനുകൾ; സമരം നിയമപരമല്ലെന്ന് ഹൈക്കോടതി, മുന്നറിയിപ്പുമായി തച്ചങ്കരി

  • 12
    Shares

കെ എസ് ആർ ടി സി യൂനിയനുകൾ തീരുമാനിച്ചിരിക്കുന്ന സമരത്തിനെതിരെ ഹൈക്കോടതി. സമരം നിയമപരമല്ല. നേരത്തെ നോട്ടീസ് നൽകിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. നിയമപരമായ പരിഹാരമുള്ളപ്പോൾ മറ്റ് മാർഗങ്ങൾ തേടുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂനിയനുകൾ. ഇന്ന് സിഎംഡി ടോമിൻ തച്ചങ്കരിയുമായി യൂനിയൻ പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവി നടപടികളുമായി മുന്നോട്ടു പോകുമെന്ന് തച്ചങ്കരി മുന്നറിയിപ്പ് നൽകി. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *