കെഎസ്ആർടിസി ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

  • 11
    Shares

കെ എസ് ആർ ടി സി ജീവനക്കാർ ഒക്ടോബർ 2 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതഗാത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. സിംഗിൾ ഡ്യൂട്ടിയിലെ അപാകം പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ ചർച്ചയിൽ ധാരണയായി

പിരിച്ചുവിട്ട 143 താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നത് സംബന്ധിച്ച് മന്ത്രി ഉറപ്പ് നൽകിയെന്ന് സമരനേതാക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *