തിരുവനന്തപുരം ലോ കോളജിൽ അക്രമം അഴിച്ചുവിട്ട് കെ എസ് യു; രണ്ട് എസ് എഫ് ഐ പ്രവർത്തകർക്ക് പരുക്ക്

തിരുവനന്തപുരം ഗവ. ലോ കോളേജിൽ എസ് എഫ് ഐ-കെ എസ് യു സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്. എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ് എഫ് ഐ പ്രവർത്തകനുമാണ് പരുക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നും സംഘർഷമുണ്ടായത്. ഒന്നാം വർഷ വിദ്യാർഥിയായ അബാബ് മുഹമ്മദിനെ കെ എസ് യു പ്രവർത്തകർ തടഞ്ഞു നിർത്തി സംസാരിച്ചതിനെ എസ് എഫ് ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം

ഇന്ന് രാവിലെ ഡിപ്പാർട്ട്‌മെന്റ് യോഗം നടക്കുന്നതിനിടെ കെ എസ് യു പ്രവർത്തകരെത്തി എസ് എഫ് ഐ പ്രവർത്തകരെ മർദിക്കുകയായിരുന്നു. കെ എസ് യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *